May 31, 2025, 11:47 am

തമിഴ്‌നാട്ടിലെ മധുരയിൽ ബിജെപി ഒബിസി വിഭാഗം നേതാവിനെ അജ്ഞാതർ കൊലപ്പെടുത്തി

മധുര: തമിഴ്‌നാട്ടിൽ ബിജെപി ഒബിസി മോർച്ച നേതാവ് കൊല്ലപ്പെട്ടു. ശക്തിവേൽ (35) ആണ് കൊല്ലപ്പെട്ടത്. തേവർ കുറിഞ്ഞി സ്വദേശിയാണ്. വണ്ടിയൂർ ടോൾ ഗേറ്റിനു സമീപം ഇന്ന് രാവിലെ ആയിരുന്നു കൊലപാതകം. മധുരയിലെ ബിജെപിയുടെ ഒബിസി മോർച്ച സെക്രട്ടറിയാണ് ശക്തിവേൽ. ശരീരത്ത് വെട്ടേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് മധുര സിറ്റി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *