November 27, 2024, 7:54 pm

സപ്ലൈകോയിലെ അരിവില ഭാരത് അരിയെക്കാളും കൂടുതൽ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

സപ്ലൈകോ വിലവർധനയിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരത് അരിയെക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരിവില. മന്ത്രി പറയുന്നത് സാധാരണക്കാരെ ബാധിക്കില്ലെന്നാണ്. സാധാരണക്കാരെയല്ലാതെ ആരെയാണ് ബാധിക്കുകയെന്നും സുരേന്ദ്രൻ ചോദിച്ചു. കേന്ദ്രസർക്കാരിന്റെ ഭാരത് അരിയെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ എൽപി സ്‌കൂളിൽ നടന്ന ഗണപതി ഹോമത്തിനെതിരെ മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ ആരും പരാതി നൽകിയിട്ടില്ല. നല്ല കാര്യം നടക്കുമ്ബോൾ ഗണപതി ഹോമം പതിവാണ്. ഡിവൈഎഫ്‌ഐയിൽ ചേക്കേറിയ പിഎഫ്‌ഐക്കാരാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പദയാത്രക്കിടെ അങ്കമാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed