November 27, 2024, 9:04 pm

സ്വർണവില താഴേക്ക്; ഈവർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഈ മാസത്തിൻറെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുറയുന്നതാണ് ദൃശ്യമായത്. 12 ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 5,700 രൂപയിലും പവന് 45,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.ബുധനാഴ്ച 2030 ഡോളറിനടുത്തുണ്ടായിരുന്ന രാജ്യാന്തര സ്വർണവില 1990 ഡോളറിലേക്ക് ഇടിഞ്ഞതാണ് സംസ്ഥാന വിപണിയിലും വിലയിടിവിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed