November 27, 2024, 7:59 pm

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി; പ്രമേയം പാസാക്കി നിയമസഭ

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ചെയ്യണമെന്ന പ്രമേയം നിയമസഭ പാസാക്കി. വനം മന്ത്രി എ കെ ശശീന്ദ്രനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഐകകണ്ഠേനയാണ് നിയമം പാസാക്കിയത്. പ്രായോഗിക വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തണമെന്ന് മന്ത്രി പറഞ്ഞു. വന്യജീവികൾ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെന്ന് പ്രമേയം അവതരിപ്പിക്കവെ മന്ത്രി പറഞ്ഞു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. കേന്ദ്ര സർക്കാർ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ അനുമതി നിഷേധിക്കുന്നു. അടിയന്തര നടപടി സ്വീകരിക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനൊപ്പം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവർക്കുമുണ്ടാകും. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed