November 27, 2024, 8:09 pm

കയ്യേറ്റ ഭൂമിയിൽ മദ്രസ പൊളിച്ചിടത്ത് പോലീസ് പോസ്റ്റ് സ്ഥാപിച്ച്‌ സർക്കാർ

ഹൽദ്വാനി: കയ്യേറ്റ ഭൂമിയിൽ മദ്രസ പൊളിച്ചിടത്ത പോലീസ് പോസ്റ്റ് സ്ഥാപിച്ച്‌ സർക്കാർ. ഉത്താരഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കകമാണ് പോലീസ് നടപടി. വനിത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് പോലീസ് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. മുമ്പ് മാലിക് കാ ബാഗീച്ച എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇനി ‘പോലീസ് കാ ബാഗീച്ച’ എന്ന് അധികാരികൾ പുനർനാമകരണം ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് അധികാരികൾ സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചുകളഞ്ഞത്. ഇതിനു പിന്നാലെ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു. സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ അനുമതിയില്ലാതെ നിർമിച്ചതാണെന്നാരോപിച്ച്‌ ഇസ്‌ലാമിക് സ്‌കൂളും അതിനോട് ചേർന്നുള്ള പ്രാർത്ഥനാകേന്ദ്രവും കഴിഞ്ഞ വ്യാഴാഴ്ച അധികൃതർ ബുൾഡോസർ ഉപയോഗിച്ച്‌ പൊളിച്ചുമാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed