വീണയുടെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ പേരിൽ നൽകിയ ഹർജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിക്കുക.എസ്.എഫ്.ഐ.ഒ. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31-ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.