April 4, 2025, 12:28 am

തെന്നല ബാങ്കിലേക്ക് നിക്ഷേപകരുടെ സമരം


നിക്ഷേപങ്ങൾ തിരി ച്ചുനൽകാനും പലിശനൽകാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെന്നല സർവീസ് സഹകരണ ബാങ്ക് നിക്ഷേപക കമ്മിറ്റി ആക്‌ഷൻ കൗൺസിൽ ഇന്ന് തിങ്കളാഴ്ച ബാങ്ക് ഹെഡ് ഓഫീസ് പിക്കറ്റ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആയിരത്തിലധികം പേരുടെതായി 50 കോടിയിലധികം രൂപ നിക്ഷേപമുണ്ട്.

സമരം രാവിലെ 10 -ന് അഡ്വ. സുജാത വർമ ഉദ്ഘാടനം ചെയ്യും. നൂറിലധികം നിക്ഷേപകർ സമരത്തിൽ പങ്കാളികളാകും. പത്രസമ്മേളനത്തിൽ നിക്ഷേപക കമ്മിറ്റി ആക്‌ഷൻ കൗൺസിൽ ചെയർമാൻ എം.പി. ഹരിദാസൻ, ട്രഷറർ എ. മൊയ്തീൻകുട്ടി, അംഗങ്ങളായ ഇ. വാസുദേവൻ, ടി. ശശികുമാർ, ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *