April 19, 2025, 2:30 pm

അന്ന് സുരേഷ് ഗോപിയടക്കം എത്തിയില്ല;ഇപ്പോള്‍ ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വത്തെ അറിയിക്കാതെ അരി വിതരണം

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത് ദാലിന്റെ ഭാഗമായുള്ള അരിവിതരണത്തിന്റെ സംസ്ഥാനതല ആരംഭം ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളെ അറിയിക്കാത്തതിന് കാരണം നിസ്സഹകരണമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനത്തിന് നേതാക്കളാരും എത്താതിരുന്നത് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചു.

രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനെന്ന പേരിലാണ് കേന്ദ്രസർക്കാർ ഭാരത് ദൾ പദ്ധതി പ്രഖ്യാപിച്ചത്. പരിപ്പ്, ആട്ട, ഉള്ളി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ന്യായമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന സംസ്ഥാന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം തൃശൂരിൽ നടത്താനായിരുന്നു തീരുമാനം. ഇത് ഒരു പ്രധാന പരിപാടിയാക്കാനായിരുന്നു പദ്ധതി. ഉദ്ഘാടന ചടങ്ങിനായി ശ്രീ സുരേഷ് ഗോപിയെ നിയോഗിച്ചു.