April 20, 2025, 12:01 pm

ബേലൂര്‍ മഖ്‌ന കര്‍ണാടക വനമേഖലയില്‍; കേരളത്തിലെത്തിയാല്‍ മയക്കുവെടി

വയനാട്ടിൽ ഭീതി പരത്തി ആളെ കൊന്ന ബേലൂർ മക്ന ഇപ്പോൾ കർണാടകയിലെ വനമേഖലയിലാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കാട്ടാന കേരളത്തിലെ ജനവാസ മേഖലയിലേക്ക് കടന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി അറിയിച്ചു. നാഗർഖുല വന്യജീവി സങ്കേതത്തിലേക്കുള്ള വഴിയിലാണ് ആന.

രാവിലെ ചേർന്ന ഉന്നതതല യോഗത്തിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്ന വയനാട്ടിൽ രണ്ട് ആർആർടി കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചു. മൂന്ന് വനമേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിൽ 170 വനപാലകരെ നിയമിക്കാനും തീരുമാനിച്ചു.