April 21, 2025, 10:20 am

കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് ഈ സംഭവം. കാളികവീര റോഡിൽ പ്രാവച്ചമ്പലത്താണ് അപകടം. എംഎൽഎയുടെ കാർ സെപ്പറേറ്ററിൽ ഇടിക്കുകയായിരുന്നു.

ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എംഎൽഎ. സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.