മദ്യപിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ജീവനോടെ കത്തിച്ചു. കിഴക്കൻ മലേഷ്യൻ സംസ്ഥാനമായ സബാഹിലാണ് സംഭവം. മധ്യവയസ്കനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സബയിലെ കെനിംഗൗ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. വീട്ടിൽ മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി, തർക്കം രൂക്ഷമായതോടെ യുവതി തന്നെ ജീവനോടെ കത്തിക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.