രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട് വിജയ്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് വിജയ് ആരാധകരെ കാണുന്നത്. പുതിയ സിനിമയുടെ സെറ്റിൽ വെച്ചാണ് താരം ആരാധകരെ കണ്ടത്. ആയിരക്കണക്കിന് ആളുകളാണ് താരത്തെ കാണാൻ എത്തിയത്.
പുതുച്ചേരിയിലെ പഞ്ചാലിൽ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ’ എന്ന സിനിമയുടെ സെറ്റിൽ എത്തിയ ആരാധകർ വിജയ്‌യുടെ വാനിലേക്ക് കയറുന്നത് കണ്ടു. പൂക്കളും തോരണങ്ങളുമായാണ് ആരാധകർ വിജയ്‌യെ വരവേറ്റത്. ആരാധകര് എറിഞ്ഞ മാലയും വിജയ് കൈക്കലാക്കി. വിജയ് തൻ്റെ ആരാധകരെ കൈവീശി അവർക്കൊപ്പം സെൽഫി വീഡിയോയും എടുത്തു.