March 22, 2025, 5:29 am

KSRTC ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പലരെയും ഇടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിലാണ് സംഭവം. നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവരെ ബസ് ഇടിക്കുകയായിരുന്നു.

നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ബസ് നിർത്തിയപ്പോൾ ബ്രേക്ക് തകരാറിലാവുകയും രണ്ട് പേർക്ക് കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.