KSEB ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു

കെഎസ്ഇബി ജീവനക്കാർ നേന്ത്ര വാഴ നശിപ്പിച്ചു. തൃശൂർ എടത്തിരുട്ടി കുളൂരിലാണ് സംഭവം. പ്രദേശവാസിയായ സന്തോഷിൻ്റെ കൃഷിയിടമാണ് നശിച്ചത്. കെഎസ്ഇബി വലപ്പാട് സെക്ഷനിലെ കരാറുകാരാണ് വാഴ വെട്ടിയത്. പത്തോളം വാഴകൾ വെട്ടി നശിപ്പിച്ചു. അമ്മയുടെ പേരിൽ വഴിനീളെ വാഴകൾ വെട്ടിമാറ്റി.
ചൂലൂർ ജുമാമസ്ജിദിന് എതിർവശത്ത് നട്ട പത്തോളം വാഴകളാണ് ഫിനിഷിംഗ് ലൈനെന്ന പേരിൽ വെട്ടിനശിപ്പിച്ചത്. സന്തോഷും സുഹൃത്തുക്കളും കൃഷി ചെയ്ത വാഴകളാണ് തൊഴുത്തിലും പറമ്പിലും വെട്ടിയത്.