March 29, 2025, 3:47 pm

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്നാണ് നിർദേശം. ചട്ടങ്ങൾ ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർഥികൾക്കുമെതിരെ കർശന നടപടിയെടുക്കും.

പ്രചാരണങ്ങളിലോ പരിപാടികളിലോ ജോലികളിലോ കുട്ടികളെ ഉൾപ്പെടുത്തരുത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികളെ കൊണ്ടുപോകാനോ റാലി വാഹനങ്ങളിൽ കൊണ്ടുപോകാനോ പാടില്ല. കുട്ടികൾ രാഷ്ട്രീയ പാർട്ടികളുടെ/ സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കരുത്.