April 19, 2025, 9:06 pm

 അബുദാബിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

അബുദാബിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ‘അഹ്ലൻ മോദി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ വിദേശ സമൂഹം മോദിയെ ഊഷ്മളമായി സ്വീകരിക്കും. ഫെബ്രുവരി 13ന് നടന്ന അഹ്‌ലൻ മോദിയുടെ പരിപാടിയുടെ രജിസ്‌ട്രേഷൻ 60,000 കടന്നു.

അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 16ന് പൊതുസമ്മേളനം നടക്കും. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 150-ലധികം സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 700 കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. യുഎഇയിലെ ഇന്ത്യൻ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കും.