കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തും മരിച്ചു

കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തും മരിച്ചു. പാലം കൊട്ടാരം റോഡിലെ ജോഷ്വ ജോയൽ (15), പ്ലസ് വൺ വിദ്യാർഥി അബിഗയിൽ എന്നിവരാണ് മരിച്ചത്. വീൽ ചെയിൻ പൊട്ടി മോട്ടോർ സൈക്കിൾ റോഡിൽ മറിഞ്ഞ് എതിരെ വന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.50ന് പാലം പവർഹൗസ് ജങ്ഷനിലാണ് സംഭവം. ബൈക്ക് ചെയിൻ പൊട്ടി ബൈക്ക് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.