പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ആദ്യ ദിവസം തന്നെ ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപ. ചൊവ്വാഴ്ച പണമായും ഓൺലൈനായും ക്ഷേത്ര കൗണ്ടറുകൾ വഴി ഒരു ദിവസം 3.17 മൂന്ന് കോടിയിലധികം രൂപ ലഭിച്ചതായി രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അനിൽ മിശ്ര പറഞ്ഞു. ബുധനാഴ്ചയും ക്ഷേത്രത്തിലേക്ക് സമാനമായ ഭക്തജനപ്രവാഹം കണ്ടതായി മിശ്ര പറയുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പത്ത് സംഭാവന സ്റ്റാളുകൾ തുറന്നതായി ഫൗണ്ടേഷൻ അംഗം അനിൽ മിശ്ര പറഞ്ഞു. ഈ ദിവസം അയ്യായിരത്തിലധികം ഭക്തർ രാമക്ഷേത്രം സന്ദർശിച്ചു.