April 25, 2025, 10:39 am

വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം

തന്റെ വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ നിഷേധിച്ച് ബോക്സിംഗ് താരം മേരി കോം. രാജി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അങ്ങനെ വന്നാൽ എല്ലാവരേയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു. തന്റെ വാക്കുകൾ തെറ്റായി ഉദ്ധരിച്ച മാധ്യമങ്ങളെ മേരി കോം വിമർശിച്ചു.

കഴിഞ്ഞ ദിവസം ദിബ്രുഗഡിൽ നടന്ന ഒരു സ്കൂൾ പരിപാടിയിൽ പ്രായപരിധി ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന് പരാമർശിച്ചിരുന്നു. ഇതോടൊപ്പം മേരി കോം രാജി പ്രഖ്യാപനം നടത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ബോക്സിംഗ് താരം മേരി കോം പിന്നീട് വാർത്ത നിഷേധിച്ചു.