April 25, 2025, 7:03 am

ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്. ഓങ്കോളജി വിഭാഗത്തിനായി നിർമിക്കുന്ന കെട്ടിടത്തിൽനിന്ന് പത്ത് അടി താഴ്ചയിലേക്ക് ഇവർ വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മിനിയെ സഹപ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്കാണ് വീണത്.കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ കോട്ടക്കല്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.പരുക്കേറ്റ ഇവര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.