April 25, 2025, 7:05 am

അഭിമാന നേട്ടത്തിൽ സെന്‍റ് മേരീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം കിട്ടിയ സന്തോഷത്തിലാണ് എറണാകുളം ചിറ്റൂർ സെന്‍റ് മേരിസ് യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇൻഫർമേഷൻ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടാണ് സ്കൂളിലേക്ക് ക്ഷണം വന്നത്. സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തും പരാമർശിച്ചു.

വർഷങ്ങൾക്കുമുമ്പ്, സ്കൂളിലെ ഒന്നാം ക്ലാസുകാരൻ ബ്രെയിൻ ട്യൂമർ ബാധിച്ചപ്പോൾ, കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്കൂൾ അധികൃതർ സാധ്യമായതെല്ലാം ചെയ്തു. ഈ ദു:ഖമാണ് സ്‌കൂളിനെ അവയവദാനത്തെക്കുറിച്ച് പ്രചരിപ്പിക്കാൻ പ്രേരിപ്പിച്ചത്. 16 അടി നീളവും 14 അടി വീതിയുമുള്ള ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി, അതിൽ ആയവാദന സന്ദേശം എഴുതി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഒപ്പുകൾ രേഖപ്പെടുത്തി. അവയവദാന സമ്മതപത്രവും ശേഖരിച്ചു. 2015ലാണ് പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചത്.