April 25, 2025, 4:58 am

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി

യുട്യൂബിൽ സ്ട്രീം ചെയ്യുന്നതിൽ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം 19 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. ഇതോടെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ലൈവ് സ്ട്രീമർ എന്ന റെക്കോർഡ് മോദിയുടെ ചാനൽ സ്വന്തമാക്കി.

പ്രധാനമന്ത്രി മോദി ലൈവ് | അയോധ്യ രാമമന്ദിർ ലൈവ് | ശ്രീ രാം ലല്ല പ്രൺ പ്രതിഷ്ഠ”, “ശ്രീ രാം ലല്ല പ്രൺ പ്രതിഷ്ഠ ലൈവ് | പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുകയും ചാനലിൽ തത്സമയ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഈ വീഡിയോകൾക്ക് യഥാക്രമം 10 മില്യണും 9 മില്യണും വ്യൂസ് ലഭിച്ചു. ചന്ദ്രയാൻ 3 വിക്ഷേപണം, 2023 ഫിഫ ലോകകപ്പ് മത്സരം, ആപ്പിൾ ലോഞ്ച് ഇവന്റ് എന്നിവയുടെ തത്സമയ സംപ്രേക്ഷണം സ്ഥാപിച്ച മുൻകാല റെക്കോർഡുകളെല്ലാം മോദിയുടെ ലൈവ് മറികടന്നു. ജനുവരി 21 ഞായറാഴ്ച വരെ 8.09 ദശലക്ഷം കാഴ്ചക്കാരുമായി ചന്ദ്രയാൻ 3 ലാൻഡിംഗ് ലൈവ് സ്ട്രീം പട്ടികയിൽ ഒന്നാമതാണ്.