November 28, 2024, 7:05 am

മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ കൊലപ്പെടുത്തി

മദ്യപിച്ചെത്തിയ പേരക്കുട്ടി വൃദ്ധയെ കൊലപ്പെടുത്തി. മരക്കമ്പി കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. 23 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം.

തിങ്കളാഴ്ച വൈകുന്നേരമാണ് ജവഹർ താലൂക്കിലെ ഉംബർവാഡി ഗ്രാമത്തിൽ ആനന്ദി തോഹ്രെ എന്ന എഴുപതുകാരി കൊല്ലപ്പെട്ടത്. കൊച്ചുമകൻ ധർമ്മവീർ വസെ (23) വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു. അതിനിടയിൽ മുത്തശ്ശി സ്വയം പിറുപിറുക്കുന്നതും പരാതി പറയുന്നതും ധർമ്മവീർ കേട്ടു. കുപിതനായ പേരക്കുട്ടി വൃദ്ധയെ വടികൊണ്ട് അടിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ആനന്ദി മരിച്ചതായി പോലീസ് പറഞ്ഞു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി ജവഹർ പോലീസ് കൂട്ടിച്ചേർത്തു.

You may have missed