മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരിന്റെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ വലിയ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനും മോദി പ്രാർത്ഥിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്.
സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ വലിയ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞാൻ അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു,” മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിന് പുറമെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.