ഇലക്ട്രിക് ബസുകള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്

ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം തള്ളി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്.ഒമ്പത് മാസത്തെ ലാഭം 2.88 കോടി രൂപയാണ്. ഇക്കാലയളവിൽ 18,901 പേർക്ക് സേവനം നൽകി. ഒരു കിലോമീറ്റർ ഓടാൻ ശമ്പളവും ഇന്ധനവുമായി 28.45 രൂപയാണ് ചെലവ്. ശരാശരി വരുമാനം 36.66 രൂപ. ചെലവുകൾ കഴിഞ്ഞ് കി.മിറ്റരിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന കെഎസ്ആര്‍ടിസി വാർഷിക റിപ്പോർട്ട്.ഇനി ഇലട്രിക് ബസ്സുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സര്‍വ്വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. ഒരു ഇലക്ട്രിക് ബസിന്റെ വിലയ്ക്ക് നിങ്ങൾക്ക് നാല് ഡീസൽ ബസുകൾ വാങ്ങാം. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് മലയോര മേഖലകളിലേക്ക് വാഹനമോടിക്കാം. 10 രൂപ ടിക്കറ്റ് നിരക്കിൽ ഇലക്‌ട്രിക് ബസുകൾ ഓടുന്നത് സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, കെഎസ്ആർടിസി ഡീസൽ ബസുകൾ എന്നിവയെയും ബാധിച്ചു.ഓട്ടോറിക്ഷാ ഡ്രൈവർമാരെ സംരക്ഷിക്കണമെന്ന നിലപാടുമായി ഗതാഗത മന്ത്രി ഗണേഷ് കുമാറും രംഗത്തെത്തി.