April 21, 2025, 11:04 am

പ്രധാനമന്ത്രി നടത്തുന്ന പരീക്ഷാ പേ ചർച്ച നയിക്കാൻ കോഴിക്കോടുകാരി

വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചർച്ച’ പരിപാടിക്ക് നേതൃത്വം നൽകുന്നത് മലയാളി പെൺകുട്ടിയാണ്. കോഴിക്കോട് ഈസ്റ്റ് ഹിൽ സ്‌കൂൾ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി മേഘ്‌ന എൻ.നാഥാണ് പ്രോഗ്രാം അവതാരകയായി എത്തുന്നത്.

ഇതാദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്. ഇതിനായി മേഘ്‌ന ഡൽഹിയിലായിരിക്കും, വാരണാസി സ്വദേശിനി അനന്യ ജ്യോതി മേഘ്‌നയുമായി പരീക്ഷ പേ ചര്‍ച്ചയുടെ മോഡറേറ്റ് ചെയ്യും. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ നടത്തിയ മൂന്ന് മിനിറ്റ് വീഡിയോ അവതരണത്തിൽ നിന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത്.