‘പിണറായി കിരീടം താഴെ വയ്ക്കണം, ജനങ്ങള്‍ പിന്നാലെയുണ്ടെ’ ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.
‘പിണറായി കിരീടം താഴെ വയ്ക്കണം, ജനങ്ങള്‍ പിന്നാലെയുണ്ടെ’ ന്ന് കേസുകളില്‍ ജാമ്യം നേടി ജയില്‍ മോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇനിയും ജയില്‍ നിറയ്ക്കും. തന്റെ അമ്മ ഉള്‍പ്പെടെ എല്ലാ അമ്മമാരോടും നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാത്രി ഒമ്പതോടെ പൂജപ്പുര ജയിലില്‍നിന്നു പുറത്തുവന്ന രാഹുലിനെ സ്വീകരിക്കാന്‍ നൂറുകണക്കിനു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് തുടങ്ങിയവരും എത്തിയിരുന്നു.