April 11, 2025, 4:20 am

പൊന്നാനി പുഴമ്പ്രം – ബിയ്യം പ്രദേശങ്ങളിൽ വ്യാപക മോഷണം

പുഴമ്പ്രം – ബിയ്യം പ്രദേശങ്ങളിൽ 7 കടകളിലും പതിയാരത്ത് ക്ഷേത്രത്തിലുമാണ് കള്ളനെത്തിയത്.

പുഴമ്പ്രത്തെ ഫാമിലി ബേക്കറി , കവല സൂപ്പർ മാർക്കറ്റ്, ക്രോക്കറി ഷോപ്പ്, 2 ബാറ്ററി കടകൾ, ഒരു സ്റ്റേഷനറി ഷോപ്പ്, ബിയ്യത്തെ ഷിഹാസ് സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് പൂട്ടുകൾ പൊട്ടിച്ച് കള്ളൻ കയറിയത്.

മുഖം മൂടി ധരിച്ച മോഷ്ടാവ് പുഴമ്പ്രത്തെയും ബിയ്യത്തിലെയും റോഡിലുള്ള ഹൈമാസ്റ്റ് ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണങ്ങൾ തുടങ്ങിയത്
പൊന്നാനി പോലീസ് എല്ലാ സ്ഥലങ്ങളിലുമെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *