November 28, 2024, 12:18 am

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. ഈ മാസം 22നാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും.ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികളും അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അയോധ്യയിലെ ചടങ്ങുകളിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കാനാണ് അവധി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ പരിപാടിക്ക് വലിയ പ്രാധാന്യം നൽകുന്നതായി ബിസിഐ പ്രസിഡന്റ് മനൻ കുമാർ മിശ്ര കത്തിൽ പറഞ്ഞു.

You may have missed