അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കും.
തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കും. ജോഡോ ന്യായ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മതസൗഹാര്‍ദ റാലി നയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഡല്‍ഹിയിലെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.