യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് എല്ലാ കേസുകളിലും ജാമ്യം
പ്രതിഷേധ സമരക്കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്‍പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നുഡിസംബർ 20ന് നടന്ന സംഭവത്തിൽ അറസറ്റ് ചെയ്യുന്നത് ജനുവരി 9നാണ്. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. ന്യൂറോ പ്രശ്‌നങ്ങളുണ്ടെന്ന മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ റിപ്പോർട്ട് ഉണ്ട്. രാഹുലിനെ പരിശോധിച്ച സർക്കാർ ഡോക്ടർ ഇത് പരിശോധിച്ചിട്ടില്ല. രാഹുൽ അക്രമം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇല്ലെന്നും പ്രതിഭാഗം ഉന്നയിച്ചിരുന്നു.