April 20, 2025, 8:31 am

ഗുരുവായൂരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തി

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്.പ്രധാനമന്ത്രിയെ കാണാനായി ക്ഷേത്രപരിസരത്തും ക്ഷേത്രത്തിന് സമീപത്തുള്ള വഴിയോരത്തും ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി.ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. രാവിലെ പത്തോടെയാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.

പുതുവത്സരത്തോട് അനുബന്ധിച്ചാണ് ക്ഷേത്രതന്ത്രി ശ്രേഷ്ഠമായ തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് കാട്ടി പ്രധാനമന്ത്രിയുടെ ക്ഷേത്രത്തില്‍ കത്ത് നല്‍കിയിരുന്നു.ക്ഷേത്രത്തിലെത്തി പ്രധാന വഴിപാടായ മീനൂട്ടും മോദി നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വൃതമെടുത്ത സമയത്ത് തന്നെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയും താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മീനൂട്ട് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയാകും പ്രധാനമന്ത്രി മടങ്ങുക.