November 28, 2024, 4:10 am

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തുക വൻ താരനിര

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 8.45 നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ അതീവ സുരക്ഷയാണ് സ്ഥലത്ത്. ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തുക വൻ താരനിര. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

വിവാഹത്തിന് തലേ രാത്രി തന്നെ മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശന ശേഷം താമര കൊണ്ട് തുലാഭാരം നടത്തി. അതിന് ശേഷം ക്ഷേത്രത്തിൽ വിവാഹിതരായ മറ്റ് നവദമ്പതികളെ ആശിർവദിച്ചു.

You may have missed