April 20, 2025, 2:34 pm

തൃശൂര്‍ ലോക്സഭാ മണ്ഡലത്തിൽ ടി. എൻ പ്രതാപനായി ചുവരെഴുത്ത്

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് തൃശൂരിൽ ടി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്. വെങ്കിടങ്ങ് സെന്ററിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’, ‘തൃശൂർ ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി. എൻ. പ്രതാപനെ വിജയിപ്പിക്കുക’യെന്നുമാണ് വെങ്കിടങ്ങ് സെന്ററിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത്.

കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ. മണ്ഡലത്തിൽ ടി എൻ പ്രതാപന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചുവരെഴുത്ത് തുടങ്ങിയിരിക്കുകയാണ് പ്രവർത്തകർ. ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപിയും മണ്ധലത്തിൽ പ്രചരണവുമായി മുന്നോട്ട് പോകുകയാണ്.