November 28, 2024, 3:21 am

ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരന്റെ മർദനം

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രികൻ മർദിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം ഉണ്ടായത്.ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു.

സഹിൽ കടാരിയ എന്ന യാത്രക്കാരാണ് പൈലറ്റിനെ മർദിച്ചത്. വ്യോമയാന സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നിൽ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയും ചെയ്തതാണ് ആക്രമണം.

You may have missed