April 20, 2025, 8:06 am

പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട് ധോണിയിൽ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇതോടെ, നാട്ടുകാർക്ക് വീണ്ടും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്. ഇന്ന് രാത്രി ഒമ്പതോടെയാണ് പുലിയെ കണ്ടത്. ആർ ആർ ടി സംഘം പ്രദേശത്ത് പരിശോധന നടത്തി. ധോണി പെരുന്തുരുത്തിക്കളത്തിലാണ് ആളുകള്‍ പുലിയെ കണ്ടത്.

ജനവാസ മേഖലയിൽ തുടർച്ചയായി പുലി എത്തിയിട്ടും വനവകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.രാത്രിയില്‍ പുലിയുടെ സാന്നിധ്യമുണ്ടായതിന്‍റെ ഭീതിയിലാണ് നാട്ടുകാര്‍. നേരത്തെയും ഇവിടെ പുലിയിറങ്ങിയിരുന്നുപ്രദേശവാസിയായ രമേഷ് വീടിന് പുറത്ത് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് പുലി ശ്രദ്ധയിൽപ്പെട്ടത്.ഇക്കഴിഞ്ഞ ഡിസംബറിൽ ധോണി മൂലംപ്പാടം സ്വദേശി ഷംസുവിന്റെ വളർത്തു നായയെ പുലി കൊന്നിരുന്നു.ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം വര്‍ധിക്കുകയാണെന്നും നടപടി വേണമെന്നുമുള്ളത് നാട്ടുകാരുടെ ഏ​റെക്കാലത്തെ ആവശ്യമാണ്.