ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെകെശൈലജ ആവശ്യപ്പെട്ടു. നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്ന് ചോദിച്ച കെ കെ ശൈലജ, സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും പറഞ്ഞു.വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്
പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരണം. അതിനുള്ള നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കെ കെ ശൈലജ പറഞ്ഞു. കെഎല്‍എഫ് വേദിയിലായിരുന്നു പ്രതികരണം.കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത് ശരിയല്ല.കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ നൽകിയതെന്നും അവര്‍ പറഞ്ഞു