അയോധ്യ ക്ഷേത്രനിർമാണത്തിന് മോദിയെ തിരഞ്ഞെടുത്തത് ശ്രീരാമൻ -അദ്വാനി
അയോധ്യയിൽ ശ്രീരാമന്റെ ക്ഷേത്രം നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമനാണെന്ന് ബിജെപി നേതാവ് എൽ കെ അദ്വാനി. ‘രാഷ്ട്ര ധർമ്മ’ മാസികയുടെ പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ലേഖനത്തിലാണ് അദ്വാനിയുടെ ഇക്കാര്യം പറഞ്ഞത്. ക്ഷേത്രനിർമാണത്തിനായി 33 വർഷം മുൻപ് അദ്വാനി നടത്തിയ രഥയാത്രയെക്കുറിച്ചും ലേഖനത്തിൽ പരമാർശിക്കുന്നുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അഭാവം നോമ്പരപ്പെടുത്തുന്നതായും അദ്വനി പറഞ്ഞു. ഇന്ന് രഥയാത്ര 33 വർഷം പൂർത്തിയാക്കിനരേന്ദ്ര മോദി തനിക്കൊപ്പം രഥയാത്രയിൽ മുഴുവനായും പങ്കെടുത്ത കാര്യം അനുസ്മരിക്കുന്നുണ്ട്. അന്ന് അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല.എന്നാൽ ആ സമയത്ത് തന്നെ ശ്രീരാമൻ തന്റെ ക്ഷേത്രം പുനർനിർമിക്കാൻ തന്റെ ഭക്തനെ തെരഞ്ഞെടുത്തിരുന്നുവെന്നും അദ്വാനി ലേഖനത്തിൽ പറയുന്നു.