November 27, 2024, 8:01 pm

മല്ലികാർജ്ജുൻ ഖാർഗെ ഇൻഡ്യാ മുന്നണി അധ്യക്ഷൻ; പദവി നിരസിച്ച് നിതീഷ് കുമാർ

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോ​ഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു. എന്നാൽ കോൺഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാർജ്ജുൻ ഖാർഗെയെ തിരഞ്ഞെടുക്കുകയായിരുന്നു. ശനിയാഴ്ചത്തെ ഓൺലൈൻ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ പങ്കെടുത്തിരുന്നില്ല. ഇവരെ തീരുമാനങ്ങൾ അറിയിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് നേരത്തെ മമത നേതൃത്വത്തെ അറിയിച്ചിരുന്നു. യോഗം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന നിർദേശം തൃണമൂൽ മുന്നോട്ടുവെച്ചിരുന്നെങ്കിലും മറ്റ് പാർട്ടികൾ അസൗകര്യം അറിയിക്കുകയായിരുന്നു.

സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ ഇന്ന് യോഗം ചേർന്നത്. 10 പാർട്ടികളുടെ നേതാക്കൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ശരദ് പവാർ, ഡി രാജ, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്ദുള്ള, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ഡി രാജ, ശരദ് പവാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ബിജെപി എംപി ദിലീപ് ഘോഷ് പ്രതിപക്ഷ സഖ്യ യോഗത്തിൽ പരിഹസിച്ച് രംഗത്തെത്തി. പ്രതിപക്ഷ സഖ്യം ഒരു ജോലിയും ചെയ്യുന്നില്ലെന്നും യോഗങ്ങൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും സംഭവിക്കില്ല, ഉടൻ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ചത്തെ ഓൺലൈൻ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ പങ്കെടുത്തിരുന്നില്ല. ഇവരെ തീരുമാനങ്ങൾ അറിയിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് നേരത്തെ മമത നേതൃത്വത്തെ അറിയിച്ചിരുന്നു. യോഗം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന നിർദേശം തൃണമൂൽ മുന്നോട്ടുവെച്ചിരുന്നെങ്കിലും മറ്റ് പാർട്ടികൾ അസൗകര്യം അറിയിക്കുകയായിരുന്നു.

You may have missed