November 28, 2024, 9:20 am

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ 17നു നടത്താൻ നിശ്ചയിച്ചിട്ടുള്ള വിവാഹ ചടങ്ങുകളെ ബാധിക്കില്ലെന്നു പൊലീസ്. ആശങ്കയുമായി 40 വിവാഹ സംഘങ്ങളാണ് പൊലീസിനെ ബന്ധപ്പെട്ടത്. . 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി 17ന് 8ന് ക്ഷേത്രദർശനം നടത്തി 8.45ന് സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും. 6 മുതൽ 9 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും.ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. രാവിലെ ക്ഷേത്രത്തില്‍ ചോറൂണിനും തുലഭാരത്തിനും അനുമതിയില്ല. വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. അതിനായി പ്രത്യേകം പാസ് എടുക്കണം.

You may have missed