November 28, 2024, 4:20 am

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം ചെമ്മാമുക്ക് ജവഹർ ജംഗ്ഷനിലാണ് സംഭവം. ജോസ് പ്രമോദ്, മക്കളായ ദേവനന്ദ, ദേവ നാരായണൻ എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കയാണ്.

ഇന്ന് രാവിലെയാണ് മരണവിവരം പോലീസിനും ബന്ധുക്കൾക്കും ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. കുട്ടികളുടെ മൃതദേഹം ഹാൻഡ് റെയിലിൽ നിന്നും താഴേക്ക് കെട്ടിത്തൂക്കിയ നിലയിലായിരുന്നു. . കിടപ്പുമുറിയിലാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ അമ്മ ഡോക്ടറാണ്. സമീപത്തെ എസ്എൻ വി സദനിൽ താമസിച്ചാണ് ഇവർ പിജിക്ക് പഠിക്കുന്നത്.

You may have missed