April 20, 2025, 3:29 am

ശബരിമല മകരവിളക്ക് ജനുവരി 15 ന്: തീര്‍ഥാടക വ്യൂപോയിന്റുകളില്‍ സുരക്ഷ പരിശോധന

മകരവിളക്ക് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നാളെ ശബരിമല സന്ദർശിക്കുംപാണ്ടിത്താവളം, മരാമത്ത് ബിൽഡിംഗിൻ്റെ എതിർവശത്തുള്ള മൂന്ന് തട്ടുകൾ, ബിഎസ്എന്‍എല്‍ ബിൽഡിംഗിൻ്റെ തെക്കേവശം, ലോവർ തിരുമുറ്റം, അപ്പർ തിരുമുറ്റം, അന്നദാന മണ്ഡപത്തിന് മുൻവശം എന്നിങ്ങനെ പ്രധാനമായും 10 സ്ഥലങ്ങളാണ് ബാരിക്കേഡ് കെട്ടി ഒരിക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു കേന്ദ്രങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ അദ്ദേഹം നേരിട്ടു വിലയിരുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.ഇത്തവണ ആദ്യമായി 14,15 തിയതികളിൽ മകരജ്യോതി ദർശനത്തിനെത്തുന്ന ഒരു ലക്ഷത്തോളം അയ്യപ്പഭക്തൻമാർക്ക് അന്നദാനം ഒരുക്കുവാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.ഭക്തജനങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയ സൗകര്യങ്ങളാല്ലാതെ മറ്റ് വനപ്രദേശങ്ങളിൽ കടക്കാൻ പാടില്ല. ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ, വിഷച്ചെടികൾ എന്നിവയുടെ ശല്ല്യമുണ്ടാകാനിടയുണ്ട്. കെട്ടിടങ്ങളുടെ മുകളിലും കയറാൻ പാടുള്ളതല്ല.