നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും മുടങ്ങും
സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. റേഷൻ വിതരണക്കാർ നാളെ മുതൽ പണിമുടക്കും. കുടിശിക തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. റേഷന്‍ കരാറുകാര്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും.
കുടിശികത്തുക നൽകാതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. സർക്കാരിൽ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാർ പറയുന്നത്.നവകേരള സദസ് നടക്കുന്ന വേളയില്‍ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങിയതോടെ കുടിശിക നല്‍കാമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്ന് കരാറുകാര്‍ പിന്‍വാങ്ങിയിരുന്നു. എന്നാല്‍ നൂറ് കോടി കുടിശികയില്‍ 14 കോടി മാത്രമാണ് കരാറുകാര്‍ക്ക് നല്‍കിയത്