November 28, 2024, 1:22 am

പൊന്നാനിയിലെ ബസ്സ് ട്രിപ്പ് മുടക്കൽ : പുതിയ തീരുമാനവുമായി അധികൃതർ

കേരള പ്രവാസി സംഘം ഒരു വർഷത്തിലധികമായി നടത്തി വരുന്ന പോരാട്ടത്തിന് വിജയ പ്രതീക്ഷ നൽകുന്നതാണ് പുതുതായി ചാർജെടുത്ത ജോ: ആർ ടി ഒ യുടെ ഉറപ്പ്.

ഗുരുവായൂരിൽ നിന്നും കെ കെ ജംഗ്ഷൻ വഴി പൊന്നാനി ബസ്റ്റാന്റിലേക്ക് പെർമിറ്റുള്ള ബസ്സുകൾ കെ കെ ജംഗ്ഷനിൽ ട്രിപ്പ് കട്ട് ചെയ്യുന്ന പ്രശ്നം പരിഹരിക്കാൻ ആർ ടി ഒ അധികൃതർ പുതിയ തീരുമാനം എടുക്കാൻ നിർബന്ധിതരായി.

ഗുരുവായൂർ -കുന്നംകുളം ഭാഗത്ത് നിന്നും കെ കെ ജംഗ്ഷൻ വഴി ബസ്റ്റാന്റിലേക്ക് വരുന്ന ബസ്സുകൾ പൊന്നാനി സ്റ്റാൻഡിൽ എത്തുന്ന സമയവും സ്റ്റാൻഡിൽ നിന്ന് തിരിച്ചു പുറപ്പെടുന്ന സമയവുമടക്കമുള്ള വിവരങ്ങൾ ഇവിടെ സൂക്ഷിക്കുന്ന പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുക,
കൂടാതെ ബസ്സുടമകളുടെ യോഗം വിളിച്ച് ശാശ്വത പരിഹാരം കാണും തുടങ്ങിയ തീരുമാനങ്ങളാണ് പൊന്നാനി ജോ: ആർ ടി ഒ ഇബ്രാഹിംകുട്ടി ട്രാഫിക് കൃമീകരണ സമിതി യോഗത്തിൽ നൽകിയ ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed