November 28, 2024, 4:21 am

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹൻലാലിന് ക്ഷണം

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് നിരവധി രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർഎസ്എസ് പ്രവർത്തകർ. ആർഎസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ തുടങ്ങിയവരാണ് മോഹൻലാലിനെ നേരിൽ കണ്ട് ക്ഷണിച്ചത്.

അയോധ്യയിലെ രാം ലല്ലയുടെ പ്രാൺ-പ്രതിഷ്ഠാ ചടങ്ങുകളുടെ വൈദിക ചടങ്ങുകൾ പ്രധാന ചടങ്ങിന് ഒരാഴ്ച മുമ്പ് ജനുവരി 16 ന് ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് ജനുവരി 22 ന് പ്രധാന ചടങ്ങുകൾ നടത്തും. ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരങ്ങൾക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആലിയ-രൺബീർ താര ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു.

You may have missed