November 27, 2024, 10:02 pm

108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത.

ഒഴിവുകൾ ഉള്ള സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു

തിരുവനന്തപുരം- ബാലരാമപുരം, കന്യാകുളങ്ങര

കൊല്ലം- ശാസ്താംകോട്ട, നെടുവത്തൂർ, തൃക്കടവൂർ, പാലത്തറ

കോട്ടയം- മുണ്ടക്കയം, കുമരകം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇടമറുക്, തലയോലപ്പറമ്പ്

ഇടുക്കി- വണ്ടിപ്പെരിയാർ, രാജാക്കാട്, കാഞ്ചിയാർ

എറണാകുളം- കോടനാട്, മാലിപ്പുറം, വൈപ്പിൻ, വടവുകോട്, പൂതൃക്ക, അങ്കമാലി

തൃശൂർ- കൊടകര, വരവൂർ,ചേലക്കര, എരുമപ്പെട്ടി, വെറ്റിലപ്പാറ, പൂക്കോട്, ആലപ്പാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി

പാലക്കാട്- കൊപ്പം, തൃത്താല, പാലക്കാട് ടൗൺ, മുതലമട, മണ്ണാർക്കാട്, എലപ്പുള്ളി

മലപ്പുറം- പെരുവള്ളൂർ, ഏലംകുളം, ഇരിമ്പിളിയം, തിരുനാവായ, മലപ്പുറം താലൂക്, എടപ്പാൾ, കാവന്നൂർ

കോഴിക്കോട്- അരികുളം, ചാലിയം, മടപ്പള്ളി

വയനാട്- പനമരം, നൂൽപ്പുഴ, അപ്പപ്പാറ, കൽപ്പറ്റ

കണ്ണൂർ- പഴയങ്ങാടി, പാനൂർ, ചിറ്റാരിപ്പറമ്പ്, അഴിക്കോട്, വളപട്ടണം, തലശ്ശേരി, തളിപ്പറമ്പ്, ഇരിവേരി

കാസർഗോഡ്- പെരിയ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050293, 73067 02184 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

സ്റ്റേറ്റ് മീഡിയ കോഓർഡിനേറ്റർ
കനിവ് 108 ആംബുലൻസ് സർവീസ്
8139811108

You may have missed