April 3, 2025, 9:51 pm

രാജ്യത്തെ ഏറ്റവും വലിയ കടൽ പാലം നാളെ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

മുംബൈ ഇനി പഴയ മുംബൈയല്ല. നഗരത്തെ അടിമുടി മാറ്റുന്ന വികസന പദ്ധതികൾ ആണ് മുംബൈയിൽ ഒരുങ്ങുന്നത്. നവിമുംബൈയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുവാൻ പോകുന്ന രാജ്യത്തെ ഏറ്റവും വലിയ കടൽ പാലം നാളെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. 21.8 കിലോ മീറ്റര്‍ നീളമുളള പാതയില്‍ പതിനാറര കിലോ മീറ്റര്‍ യാത്ര കടലിന് മുകളിലൂടെയായിരിക്കും.

മൂന്നു പാതകള്‍ അടങ്ങിയ ആറു വരി പാതയായി രൂപകൽപ്പന ചെയ്ത പാലത്തിൽ അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയും എക്‌സ്പ്രസ്‌വേയിൽ ഉണ്ടായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ കടൽ പാലമായാ ട്രാൻസ് ഹാർബർ ലിങ്കിലൂടെ ഇനി മുംബൈയുടെ സൗന്ദര്യം ആസ്വധിച്ച് യാത്ര ചെയ്യാം. ആറുവർഷം കൊണ്ട് അതിവേഗത്തിൽ പൂർത്തിയായ പാലം ഒന്നര മണിക്കൂർ ചുറ്റിപോകേണ്ട യാത്രയെ വളരെ എളുപ്പം ആക്കി.

ഗോവയിലേക്കും പുനയിലേക്കും പോകുന്ന യാത്രക്കാർക്കും ഈ പാലം ആശ്വസമാകും. നവി മുംബൈയുടെ വികസനം, മുംബൈയിലെ തിരക്ക് കുറയ്ക്കല്‍, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താന്‍ സാധിക്കുക, പുണെ എക്‌സ്പ്രസ് വേയിലേക്ക് ബന്ധിപ്പിക്കല്‍ തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നാളെ ഉൽഘാടനം ചെയ്യുക.