November 28, 2024, 4:14 am

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. തീ പടര്‍ന്ന ഉടനെ ഇരുവരും ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമൊഴിവായി.

സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തീപിടിച്ച ഉടനെ ബസ്സിൽനിന്നും വലിയ രീതിയിൽ പുക ഉയരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിച്ച ഉടനെ ബസ്സില്‍നിന്നും വലിയ രീതിയില്‍ പുക ഉയരുകയായിരുന്നു.കഴിഞ്ഞദിവസവും സമാനരീതിയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ ഫ്ലോർ ബസ്സിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നത്.. ലോ ഫ്ലോര്‍ ബസ്സിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നത്. ഇത്തവണയും ലോഫ്ലോര്‍ ബസ്സിനാണഅ തീപിടിച്ചത്. സമാനമായ ബസ്സുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും പരിശോധന നടത്തണമെന്നുമാണ് ആവശ്യം.

You may have missed