അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാക്കണമെന്ന് നിർദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് ഉത്തർപ്രദേശിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശം നൽകി. ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്പയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങ് ആഘോഷമാക്കാൻ വെടിക്കെട്ട് നടത്തണമെന്നും യോഗി നിർദേശിച്ചു.രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അയോധ്യയിലാണ് യു.പി മുഖ്യമന്ത്രി ഇപ്പോഴുള്ളത്. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി നിര്‍ദേശിച്ചു.പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പലരും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.