സർക്കാർ-ഗവർണർ പോര് അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജനുവരി 25 മുതൽ നിയമസഭാ സമ്മേളനം ചേരും

നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ ചേരും. സഭ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനംഗവർണർ പരസ്യ വിമർശനം തുടരുന്നതിനാൽ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന് ആശങ്കയുണ്ട്.സർക്കാരുമായി പോര് തുടരുന്നതിനിടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും ഗവർണർക്കുമെതിരായ പരാമർശങ്ങൾ ഉണ്ടായേക്കും.
എന്നാൽ സർക്കാർ തയ്യാറാക്കി നൽകുന്ന നയപ്രഖ്യാപന പ്രസംഗം ഗവർണർ എങ്ങനെ അവതരിപ്പിക്കുമെന്നതാണ് ആകാംക്ഷ. കേന്ദ്ര വിമർശനമുൾപ്പടെ പ്രതിപാദിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണം തേടാനും പരാമർശങ്ങൾ ഒഴിവാക്കാനും ഗവർണർക്ക് കഴിയും.